ACL Surgery Implants and Fixation രീതികൾ സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം
ACL Surgery Implants and Fixation രീതികൾ സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം

ACL Surgery Implants & Fixation രീതികൾ:

സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം
(Comprehensive Guide)


Metal Screw വെച്ച് Graft നെ Fix ചെയ്താൽ പിന്നീടത് എടുക്കേണ്ടി വരുമോ ഡോക്ടർ ?
ഇത് എന്നോട് പതിവായി ചോദിക്കുന്ന ഒരു ചോദ്യമാണ്.


ACL (Anterior Cruciate Ligament) മാറ്റിവയ്ക്കുന്ന സർജറിയിൽ (ACL Reconstruction) ശരീരത്തിൽ നിന്ന് എടുത്ത പുതിയ Graft (Tendon) തുടയെല്ലിലും (Femur) കാലിലെ എല്ലിലും (Tibia) കൃത്യമായി ഉറപ്പിച്ച് നിർത്താൻ വിവിധതരം Fixation Implants ഉപയോഗിക്കാറുണ്ട്.

എന്തൊക്കെയാണ് പ്രധാനപ്പെട്ട Implants? അവ ശരീരത്തിൽ അലിഞ്ഞുപോകുമോ ? X-ray സ്കാനിൽ ഇത് കാണുന്നത് എങ്ങനെയാണ്? ഈ സംശയങ്ങൾക്കും ഉള്ള മറുപടി കൃത്യമായി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലേഖനത്തിലൂടെ ഉള്ള ഒരു വിശദമായ വിവരങ്ങൾ നൽകാൻ ശ്രമിക്കുകയാണ്.

1. പ്രധാന Fixation Implants & Materials

Implants പ്രവർത്തിക്കുന്ന രീതി അനുസരിച്ചും അവ നിർമ്മിക്കുന്ന സാധനങ്ങൾ (Materials) അനുസരിച്ചും പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

A. Cortical Suspension Buttons
തുടയെല്ലിന്റെ (Femur) പുറംഭാഗത്ത് (Cortex) ഉറപ്പിച്ച് നിർത്തി, അതിൽ നിന്നുള്ള Suture Loop വഴി Graft നെ നിർത്തുന്ന രീതിയാണിത്. Hamstring Autograft സർജറികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇതാണ്.

Fixed-Loop Button (e.g., EndoButton): മുൻകൂട്ടി നിശ്ചയിച്ച കൃത്യമായ നീളമുള്ള Loop.
Adjustable-Loop Button (e.g., Tight Rope, Pro Cinch): സർജറി സമയത്ത് Graftന്റെ നീളത്തിനനുസരിച്ച് കൂടുതൽ Tight ചെയ്യാൻ സാധിക്കുന്ന Loop.


B. Interference Screws (Aperture Fixation)
എല്ലിലെ Tunnel-മുഖത്ത് Graftനോടൊപ്പം ഒപ്പിച്ച് Fix ചെയ്യുന്ന Screws ആണിത്. ഇത് Graft-നെ Tunnel Wallലേക്ക് നേരത്തേ ഉറപ്പിച്ച് നിർത്തുന്നു.

Implants നിർമ്മിക്കാൻ ഉപയോഗിക്കുന്ന Materials:

Materialപ്രത്യേകതകൾ (Pros & Cons)
Metallic (Titanium)Pros: ഉറപ്പും ബലവും കൂടുതലും (High Strength),
കുറഞ്ഞ ചിലവ് (Cost Effective)
ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു

Cons: റേഡിയേഷൻ തടസ്സപ്പെടുത്തുന്നതിനാൽ ഭാവിയിലെ MRI സ്കാനിംഗിൽ ചിത്രങ്ങളുടെ വ്യക്തത കുറയ്ക്കും (Artifacts).
Bioabsorbable Polymers (PLLA/PLGA)Pros: സർജറി കഴിഞ്ഞ് 1 - 3 വർഷത്തിനുള്ളിൽ ശരീരത്തിൽ താനേ ലയിച്ചുചേരും.
Cons: ലയിക്കുന്ന സമയത്ത് ചിലരിൽ നേരിയ നീർക്കെട്ടോ, Inflammation നോ ഉണ്ടാകാം .
Biocomposite (PLLA + Ceramic/β TCP)Pros: ലയിച്ചു തീരുന്നതിനോടൊപ്പം സ്ക്രൂ ഇരുന്ന ഭാഗത്ത് പുതിയ എല്ല് വളരാൻ (Bone Ingrowth) സഹായിക്കുന്നു.
PEEK (Polyetheretherketone)Pros: ലയിച്ചു പോകില്ല, എന്നാൽ MRI സ്കാനിംഗിനെ ബാധിക്കുകയുമില്ല (Radiolucent).

2. Cortical Button: ഘടകങ്ങളും, തെറ്റിദ്ധാരണകളും

പല രോഗികളും സർജറിക്ക് ശേഷമുള്ള X-ray കാണുമ്പോൾ എല്ലിനുള്ളിൽ സ്ക്രൂവോ മറ്റ് മെറ്റലോ കാണാത്തതിനാൽ Implant അലിഞ്ഞുപോയി എന്ന് തെറ്റിദ്ധരിക്കാറുണ്ട്.

CORTICAL BUTTON
അലിഞ്ഞ് ചേരാത്തവ
X-Ray യിൽ കാണുന്നവ

SUTURE LOOP
അലിഞ്ഞ് ചേരാത്തവ
X-Ray യിൽ കാണാത്തവ

Cortical Button-ന്റെ ഘടകങ്ങൾ:
1. The Button (Plate): തുടയെല്ലിന് പുറത്ത് നിൽക്കുന്ന മെറ്റൽ അല്ലെങ്കിൽ PEEK പ്ലേറ്റ്.
2. Suture Loop: Graft നെ തൂക്കി നിർത്തുന്ന ബലമുള്ള നൂൽ വളയം (UHMWPE Loop).
3. Flipping Sutures: ബട്ടൺ എല്ലിന് പുറത്ത് കൃത്യമായി ഫ്ലാറ്റ് ആയി വെയ്ക്കാൻ ഉപയോഗിക്കുന്ന നൂലുകൾ.

Implant ശരീരത്തിൽ അലിഞ്ഞുപോകുമോ? (Is it Absorbable?)

ഇല്ല, Cortical Button ശരീരത്തിൽ അലിഞ്ഞുപോകുന്ന ഒന്നല്ല. ഇവ ടൈറ്റാനിയം അല്ലെങ്കിൽ PEEK പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ സ്ഥിരമായ ഇംപ്ലാന്റുകളാണ്.

എന്തുകൊണ്ട് X-ray-യിൽ കാണുന്നില്ല?

PEEK Polymer ഉപയോഗിച്ചുണ്ടാക്കുന്ന ബട്ടണുകളും നൂലുകളും Radiolucent ആണ്. അതായത് X-ray രശ്മികൾ ഇതിലൂടെ കടന്നുപോകുന്നതിനാൽ ചിത്രങ്ങളിൽ ഇവ നിഴൽ വിരിയില്ല (Invisible ആയിരിക്കും).
കാണാൻ സാധിച്ചില്ലെങ്കിലും ഇവ എല്ലിന് പുറത്ത് സുരക്ഷിതമായി ഇരിക്കുന്നുണ്ടാകും.

Cortical Buttonന്റെ ചില പോരായ്മകൾ (Cons):

Soft-Tissue Interposition: ബട്ടണിനും എല്ലിനുമിടയിൽ മാംസപേശികൾ കുടുങ്ങിയാൽ ബട്ടൺ കൃത്യമായി ഇരിക്കില്ല.

Graft Micromotion: Graft തുങ്ങിനിൽക്കുന്നതിനാൽ ചലിക്കുമ്പോൾ ചെറിയ തോതിൽ ചലനങ്ങൾ ("Bungee-cord" & "Windshield-wiper" effects) ഉണ്ടാകാൻ സാധ്യതയുണ്ട്.

ITB Irritation: അപൂർവ്വമായി മുട്ടിന് പുറത്തുള്ള മാംസപേശികളിൽ ബട്ടൺ ഉരസി നേരിയ വേദന ഉണ്ടാകാം .


3. Surgical Techniques: Pierre Chambat Outside-In vs. Adjustable Cortical Button (ACB)

തുടയെല്ലിൽ Tunnel നിർമ്മിക്കുന്നതിന് സർജന്മാർ പ്രധാനമായും ഉപയോഗിക്കുന്ന രണ്ട് സാങ്കേതികവിദ്യകളുടെ താരതമ്യം:

FeaturePierre Chambat (Outside-In)Adjustable Cortical Button (ACB)
Drilling Vectorപുറത്തുനിന്ന് അകത്തേക്ക് (Outside-In).അകത്തുനിന്ന് പുറത്തേക്ക്
(AM Portal / Retrograde).
Fixation SiteJoint Boundary-യിൽ (Aperture / Press-fit).തുടയെല്ലിന് പുറത്ത് (Cortical Suspension).
Tunnel Geometryതുടയെല്ലിലൂടെ പൂർണ്ണമായ Full Bone Tunnel.Closed-end Femoral Socket മാത്രം.
Graft CompatibilityBPTB (Bone-Patellar Tendon-Bone) Graftനും, HAMSTRING Graft നും അനുയോജ്യം.Soft Tissue (Hamstring, Quad) Graftന് അനുയോജ്യം .
Graft- Tunnel Motionവളരെ കുറവ് (Rigid Fixation).കൂടുതൽ (Micromotion സാധ്യത).


4. ഗവേഷണങ്ങളും കണ്ടെത്തലുകളും (WhatResearch Says)

Metallic vs. Bioabsorbable Screws: പഠനങ്ങൾ അനുസരിച്ച് രണ്ട് തരം Screwsനും സർജറിയുടെ വിജയനിരക്കിലോ Knee Stabilityയിലോ വ്യത്യാസമില്ല.
Bioabsorbable Screws ഭാവിയിലെ MRI സ്കാനിംഗിന് കൂടുതൽ സഹായകരമാണ്.

Cortical Button vs. Interference Screw: Cortical Button-നും Interference Screw-നും തുല്യമായ ബലവും നീണ്ടുനിൽക്കുന്ന വിജയനിരക്കും നൽകുന്നു. Outside in technique ചെറിയ കുട്ടികളിലും, Revision ACL Surgery കളിലും അനായാസം ഉപയോഗിക്കാവുന്നതാണ്.

Related Posts

Understanding Sports Injuries Causes, Prevention, and the Path to Recovery
Understanding Sports Injuries Causes, Prevention, and the Path to Recovery

In today's fast-paced world, sports and fitness have become integral parts of our daily routine. ...

Read More
ACL Surgery and Return to Sports: What Every Athlete Should Know
ACL Surgery and Return to Sports: What Every Athlete Should Know

Anterior Cruciate Ligament (ACL) injuries are among the most common knee injuries in athletes, pa...

Read More
ആർട്ടിഫിഷ്യൽ ഇന്റലിജൻസും തോൾ ശസ്ത്രക്രിയയും
ആർട്ടിഫിഷ്യൽ ഇന്റലിജൻസും തോൾ ശസ്ത്രക്രിയയും

നിലമ്പൂരിലെ ഫിലോമിന എന്റെ അടുക്കൽ വരുന്നത് വർഷങ്ങളായി വലത് കൈക്കുള്ള തോൾ വേദനയുമായാണ്. പരിശോധനയിൽ...

Read More
A Surgeon’s Journey Through the Art of Knee Replacement
A Surgeon’s Journey Through the Art of Knee Replacement

Prologue: The First Knee I Ever Replaced I still remember the day like it was yesterday. A quiet...

Read More
ROTATOR CUFF TEARS
ROTATOR CUFF TEARS

A rotator cuff tear is a common cause of shoulder pain and disability among middle ages. Normally...

Read More
തോൾക്കുഴയിലെ വേദന ചികിത്സയും പരിഹാരവും
തോൾക്കുഴയിലെ വേദന ചികിത്സയും പരിഹാരവും

തോൾക്കുഴയിലെ വള്ളികൾ/പേശികൾ കീറിപോകുന്നതു കൊണ്ടാണ് തോൾക്കുഴയിൽ വേദന അനുഭവപ്പെടാനുള്ള പ്രധാന കാരണം...

Read More
മുട്ട് മാറ്റൽ ശസ്ത്രക്രിയയിലൂടെ വീണ്ടും നടക്കാൻ പഠിപ്പിച്ച എൻ്റെ ആദ്യാനുഭവങ്ങൾ
മുട്ട് മാറ്റൽ ശസ്ത്രക്രിയയിലൂടെ വീണ്ടും നടക്കാൻ പഠിപ്പിച്ച എൻ്റെ ആദ്യാനുഭവങ്ങൾ

(ആദ്യമായി ഞാൻ ചെയ്ത മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ രസകരമായ അനുഭവങ്ങൾ) ഡോ. അബ്ദുല്ല ഖലീ...

Read More
The Reverse Shoulder Revolution: A Surgeon’s Journey in Perinthalmanna
The Reverse Shoulder Revolution: A Surgeon’s Journey in Perinthalmanna

The Farmer Who Couldn’t Lift His Spade It was a scorching afternoon in Perinthalmanna. The sun b...

Read More
The Unstable Shoulder: A Surgeon’s Insight into Recurrent Dislocations
The Unstable Shoulder: A Surgeon’s Insight into Recurrent Dislocations

The Phone Call That Changed Everything It was a rainy evening in Perintalmanna. I remember it cl...

Read More