മുട്ട് മാറ്റൽ ശസ്ത്രക്രിയയിലൂടെ വീണ്ടും നടക്കാൻ പഠിപ്പിച്ച എൻ്റെ ആദ്യാനുഭവങ്ങൾ
മുട്ട് മാറ്റൽ ശസ്ത്രക്രിയയിലൂടെ വീണ്ടും നടക്കാൻ പഠിപ്പിച്ച എൻ്റെ ആദ്യാനുഭവങ്ങൾ

(ആദ്യമായി ഞാൻ ചെയ്ത മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ രസകരമായ അനുഭവങ്ങൾ)

 ഡോ. അബ്ദുല്ല ഖലീൽ, ഓർത്തോപീഡിക് സർജൻ & ജോയിന്റ് റിപ്ലേസ്മെന്റ് വിദഗ്ധൻ


ആ ദിവസം ഇന്നും എന്റെ മനസ്സിൽ കൊത്തിവെച്ച പോലെയുണ്ട്. ക്ലിനിക്കിലെ ഒരു പ്രഭാതം. വാതിൽ പതുക്കെ തുറന്നു ഒരു സ്ത്രീ ഭർത്താവിൻ്റെ കൈ പിടിച്ചു അകത്തേക്ക് മെല്ലെ കടന്നു വന്നു. അടുത്ത ഗ്രാമത്തിലെ ഫാതിമ എന്ന 60 വയസ്സുള്ള സ്ത്രീയായിരുന്നു അവർ. പതിറ്റാണ്ടുകളായി ആർത്രൈറ്റിസ് ബാധിച്ച് അവരുടെ കാൽമുട്ടുകൾ വളഞ്ഞതും വേദന നിറഞ്ഞതുമായിരുന്നു. 

 വിഷയം പറഞ്ഞ ശേഷം കണ്ണുകളിൽ ഒരുപാട് പ്രതീക്ഷയും ചെറിയ അശങ്കയും നിറച്ച് അവർ എന്നെ നോക്കി:

'ഡോക്ടറെ, എനിക്ക് പഴയ പോലെ ആകാൻ കഴിയുമോ?' 

'പറ്റും. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ' ഞാൻ അവർക്ക് ആത്മവിശ്വാസം നൽകി.

 അങ്ങനെയാണ് എന്റെ ജീവിതത്തിലെ ആദ്യ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ഞാൻ ചെയ്യുന്നത്. ആ ശസ്ത്രക്രിയയും അവർ ജീവിതത്തിൽ കാണിച്ച ആത്മവിശ്വാസവും എന്നെയും മാറ്റിമറിച്ചു. അതിനു ശേഷം ഞാൻ ചെയ്ത ഓരോ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയും എനിക്ക് ഓരോരോ പാഠങ്ങളായിരുന്നു.  


 
അധ്യായം 1: നമ്മുടെ മുട്ടുകൾ എന്തുകൊണ്ട് പരാജയപ്പെടുന്നു? 


 നമ്മുടെ ശരീരത്തിൽ ഏറ്റവും കഠിനമായി ജോലി ചെയ്യുന്ന ഒന്നാണ് മുട്ടുകൾ. ഓരോ നടത്തത്തിലും നമ്മുടെ മുഴുവൻ ഭാരം അതു താങ്ങുന്നു. എന്നാൽ യന്ത്രത്തെ പോലെ, കാലക്രമേണ അതിന്റെ ദുർബലത അത് കാണിക്കും.


 മുട്ടു തകരാനുള്ള പ്രധാന കാരണങ്ങൾ


ഓസ്റ്റിയോ ആർത്രൈറ്റിസ് 

ഇത് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഏറ്റവും കൂടുതൽ കാരണമാകുന്ന രോഗമാണ്. ‘ഉപയോഗം മൂലമുണ്ടാകുന്ന ആർത്രൈറ്റിസ്’ എന്നാണ് പലരും ഇതിനെ വിളിക്കുന്നത്. മുട്ടിന്റെ അകത്തെ കുഷ്യനും എല്ലിനുമിടയിൽ ഭാരം കുറക്കാനുള്ള തരുണാസ്ഥികൾ തേയുന്നു. തുടർന്ന് എല്ലുകൾ തമ്മിൽ നേരിട്ട് തട്ടുകയും ഉരയുകയും ചെയ്യുന്നു. അതോടെ ശക്തമായ വേദനയും തുടങ്ങും.

ഇത് കൂടുതലായി കാണപ്പെടുന്നത് 60 കഴിഞ്ഞ സ്ത്രീകളിലും വർഷങ്ങളോളം കഠിനമായ ജോലി ചെയ്തവരിലുമാണ് .


 റൂമറ്റോയിഡ് ആർത്രൈറ്റിസ് 

 ഇത് ഒരു സ്വയം പ്രതിരോധ രോഗമാണ് (Auto immune deseas). നമ്മുടെ തന്നെ പ്രതിരോധ സംവിധാനങ്ങൾ തെറ്റായി നമ്മുടെ സന്ധികളെ ആക്രമിക്കുന്നു. ഇതുമൂലം വീക്കം, വേദന, സന്ധികളുടെ നാശം എന്നിവയുണ്ടാകുന്നു. 


 പോസ്റ്റ്-ട്രോമാറ്റിക് ആർത്രൈറ്റിസ് 

പഴയ പരിക്കുകൾ കാരണം ഉണ്ടാകാവുന്ന ഒരു രോഗമാണിത്. ഒടിവ്, ലിഗമെന്റ് പ്രശ്നം, തരുണാസ്ഥിക്കുണ്ടാകുന്ന പരിക്ക് തുടങ്ങിയവ ശരിയായി ഭേദമാകാത്തതിൻ്റെ ഫലമായി വർഷങ്ങൾക്ക് ശേഷം ആർത്രൈറ്റിസിലേക്ക് നയിക്കുന്നു.


 മുട്ട് പ്രശ്നം നൽകുന്ന സൂചനകൾ 


രോഗികൾ പറയുന്നത്:

 -രാത്രിയിൽ കടുത്ത വേദനയാൽ ഉറക്കം നഷ്ടപ്പെടുന്നു

 -ഒന്ന് അനങ്ങാൻ പോലും കഴിയാതെ വല്ലാതെ ബുദ്ധിമുട്ടുന്നു 

-വാക്കിംഗ് സ്റ്റിക്ക്, വാക്കർ, ഷോപ്പിംഗ് ട്രോളി എന്നിവയെ ആശ്രയിക്കേണ്ടിവരുന്നു

-പടികൾ കയറിയിറങ്ങാൻ ബുദ്ധിമുട്ട്, ഇരിക്കുന്നതും കസേരയിൽ നിന്ന് എഴുന്നേറ്റു നിൽക്കുന്നതും വേദനയോടെ


അധ്യായം 2: ശസ്ത്രക്രിയക്ക് 'യെസ്' പറയേണ്ട സമയമെപ്പോൾ? 


മുട്ട് മാറ്റ ശസ്ത്രക്രിയ തീരുമാനം അത്ര ലളിതമല്ല. പലരും ആദ്യം ഫിസിയോ തെറപ്പി, മരുന്ന്, ഇൻജക്ഷൻ തുടങ്ങിയവക്ക് ശ്രമിക്കാറുണ്ട്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒരിടവേളക്ക് ശേഷം ഈ ചോദ്യങ്ങൾ നിങ്ങൾക്കുതന്നെ ചോദിക്കേണ്ടിവരും:


'എന്റെ ജീവിതം ഇപ്പോൾ മുട്ടുവേദനയാണോ നിയന്ത്രിക്കുന്നത്?'

'ഫിസിയോ തെറപ്പിയും ഇൻജക്ഷനും ഇനി ഫലം കാണുമോ?'


 ആദ്യഘട്ടം ആർത്രൈറ്റിസിന് ഇവ നല്ലതാണ്. വേദന കുറക്കാനും ചലനം മെച്ചപ്പെടുത്താനും സഹായിക്കും. പക്ഷേ, ക്രമേണ ഗുരുതരമായ പ്രശ്നം വരുന്നതോടെ ഫലം കാണാതാകും.


 നിങ്ങൾക്ക് മുട്ട് മാറ്റ ശസ്ത്രക്രിയ എപ്പോൾ വേണ്ടിവരാം? 


-എക്സ്റേയിൽ ബോൺ ഓൺ ബോൺ ആർത്രൈറ്റിസ് കാണിക്കുമ്പോൾ

-3 മുതൽ 6 മാസം വരെ പരമ്പരാഗത ചികിത്സകളെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണാത്തപ്പോൾ

-വേദനയും ശക്തമായ വിഷമവും നിമിത്തം നിങ്ങൾക്ക് സാധാരണ ജീവിതം സാധ്യമല്ലാതാകുമ്പോൾ 

-പടികൾ കയറാൻ കഴിയാതാകുമ്പോൾ

-ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനാലയങ്ങളിൽ പോകാൻ പറ്റാതാകുമ്പോൾ

-കൊച്ചുമക്കളെ കളിപ്പിക്കാൻ കഴിയാതാകുമ്പോൾ.


അധ്യായം 3: ഓപ്പറേഷൻ തിയേറ്ററിനകത്ത് : 

മുട്ട് മാറ്റൽ ശസ്ത്രക്രിയയെ അത്യുത്തമമായ ശസ്ത്രക്രിയകളിൽ ഒന്നായി വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, അതിനുള്ളിൽ നടക്കുന്നത് എന്താണെന്നറിയാമോ?


 സ്പൈനൽ അനസ്തേഷ്യയിൽ 90 മിനിറ്റുകൊണ്ട് സംഭവിക്കുന്ന അത്ഭുതമാണത്.

  മുഴുവനായി ഉണർന്നാലും വേദനയുണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്.


 യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത് 

മാർബിൾ ശില്പം വെട്ടിയെടുക്കുന്നതുപോലെ പൂർണ കൃത്യതയോടെ എല്ലിൻ്റെ 

നശിച്ച ഭാഗങ്ങൾ മുറിച്ചെടുക്കുന്നു.


o നിങ്ങളുടെ ശരീര ഘടനയനുസരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് ഉപയോഗിക്കുന്നു.


o ലിഗ്മെന്റ് ബാലൻസ്

 ഉറപ്പാക്കാൻ ലിഗമെന്റ് ശരിയായി ക്രമീകരിക്കുന്നു.


 ഉപയോഗിക്കുന്ന പ്രധാന ഇംപ്ലാന്റുകൾ 

o Cruciate Retaining (CR)

Posterior Stabilized (PS): പൊതുവായി ഉപയോഗിക്കുന്നത് ഇവയാണ്. പ്രത്യേക കാം മെക്കാനിസം ലിഗമെന്റിന്റെ ജോലി ചെയ്യുന്നു.

o Customized/Gender Specific- കേരളത്തിലെ പലർക്കും അനുയോജ്യമായ സ്മോൾ സൈസ് ഇംപ്ലാന്റുകളാണിവ.


 പ്രതീക്ഷിക്കാവുന്ന ഫലങ്ങൾ 

o കുറച്ചു ദിവസങ്ങളിൽ തന്നെ വേദന കുറയുന്നു

o മെച്ചപ്പെട്ട ചലനശേഷി.

 o ഇംപ്ലാന്റ് 20 മുതൽ 25 വർഷം വരെ നീണ്ടു നിൽക്കുന്നു


അധ്യായം 4: പുനരധിവാസം 


 മുട്ട് മാറ്റ ശസ്ത്രക്രിയക്ക് ശേഷം പുനരധിവാസം അത്ര എളുപ്പമല്ലെങ്കിലും ശരിയായ സമീപനം സ്വീകരിച്ചാൽ, പഴയ ജീവിതം തിരിച്ചു കിട്ടും.

 ശസ്ത്രക്രിയക്കുശേഷം പ്രതീക്ഷിക്കേണ്ടത് 

o ആദ്യ 72 മണിക്കൂർ വേദന നിയന്ത്രിക്കലാണ്. ഇതിന് പുതിയ രീതികളുണ്ട്. പിന്നീട് 24 മണിക്കൂറിനുള്ളിൽ തന്നെ പരസഹായത്തോടെ നിൽക്കാനും നടക്കാനും കഴിയുന്നു.

ആദ്യയാഴ്ച: മുട്ട് വീർത്തിരിക്കുകയും വ്യായാമങ്ങൾ പ്രയാസമായി തോന്നുകയും ചെയ്യാം. സ്വാഭാവികമായി ഈ സമയത്ത് ചിലർക്ക് നിരാശയുണ്ടാകാം. എന്നാൽ നടത്തം തുടരുക തന്നെ വേണം.

o 2-3 ആഴ്ച: മിക്കവർക്കും വലിയ മാറ്റം അനുഭവപ്പെട്ട് കൂടുതൽ ദൂരം നടക്കാൻ കഴിയുന്ന സമയമാണിത്. ഇത് ആത്മവിശ്വാസം നൽകുന്നു.


 നിർദേശങ്ങൾ 

o ദിവസേന മുട്ട് മടക്കുക. ചെറിയ വ്യായാമങ്ങൾ പോലും നിരന്തരം ചെയ്യുമ്പോൾ വലിയ ഫലം നൽകും

o തുടർച്ചയായി ഐസ് പാക്ക് ഉപയോഗിക്കുക. ഇത് വീക്കവും വേദനയും കുറക്കും.

o വേദന തുടങ്ങുന്നതിനു മുൻപ് തന്നെ വ്യായാമം ചെയ്യുക.


 കേരളത്തിൽ ശ്രദ്ധിക്കേണ്ടത് 


o മഴക്കാലത്ത് തറ വഴുക്കാൻ സാധ്യതയുള്ളതിനാൽ എപ്പോഴും സ്ലിപ്പാകുന്നത് തടയാൻ നല്ല ചെരിപ്പ് ധരിക്കുക


നിങ്ങളുടെ മുട്ട്, നിങ്ങളുടെ തീരുമാനമാണ്. 

മുട്ട് മാറ്റ ശസ്ത്രക്രിയക്ക് വയസ് ഒരു പ്രശ്നമല്ല. 

വേദന ഇല്ലാതെ പടികൾ കയറുന്നത്, 

 ദീർഘകാലം കാത്തിരിക്കുന്ന തീർത്ഥയാത്ര, പേരക്കുട്ടികളെ കളിപ്പിക്കുന്നത്, കൊച്ചുമക്കളുടെ കല്യാണത്തിൽ ആഘോഷപൂർവം പങ്കെടുക്കുന്നത്, സ്വന്തം വയലിൽ ചാടിച്ചാടിയല്ലാതെ നടക്കുന്നത് ഒക്കെ സ്വപ്നം കണ്ടു നോക്കൂ. 

അപ്പോൾ ജീവിതം തിരികെ നേടാനുള്ള ധൈര്യമായ തീരുമാനമെടുക്കാനാകും.

 o വീണ്ടും നടത്തം:

ഒരുപക്ഷേ പലർക്കും മുട്ട് മാറ്റ ശസ്ത്രക്രിയ നടത്തത്തിൻ്റെ അവസാനം എന്നു തോന്നും. എന്നാൽ സത്യത്തിൽ അത് പുതിയതായി നടക്കുന്നതിൻ്റെ തുടക്കമാണ്.


 നിങ്ങളുടെ ലക്ഷ്യം എന്ത് ആയാലും: കൊച്ചുമക്കളോടൊപ്പം കളിക്കുക, ആഗ്രഹിച്ച ഉംറ-ഹജ്ജ് തീർഥയാത്ര പോവുക, ആലപ്പുഴ ഹൗസ് ബോട്ട് യാത്ര നടത്തുക, വേദന ഇല്ലാതെ നടക്കുക. ഇതെല്ലാം നടക്കുന്നത് മുട്ടു മാറ്റി വെക്കൽ ശസ്ത്രക്രിയ എന്ന ധൈര്യമായ തീരുമാനത്തിലൂടെയാണ്.


 സഹായം വേണോ? 

ഇതു സംബന്ധമായി മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലുള്ളവർക്ക് വിശ്വാസയോഗ്യമായ നിർദേശങ്ങൾ വേണമെങ്കിൽ,

എന്റെ ക്ലിനിക്കിന്റെ വാതിലുകൾ നിങ്ങൾക്കായി മലർക്കെ തുറന്നു കിടക്കുകയാണ്; ഫോൺ ലൈനുകളും. 

അതിനാൽ മുട്ടുവേദനയില്ലാത്ത ജീവിതത്തിലേക്ക് നടക്കാൻ നമുക്ക് ഒരുമിച്ച് കൈ കോർക്കാം.

Related Posts

Understanding Sports Injuries Causes, Prevention, and the Path to Recovery
Understanding Sports Injuries Causes, Prevention, and the Path to Recovery

In today's fast-paced world, sports and fitness have become integral parts of our daily routine. ...

Read More
ACL Surgery and Return to Sports: What Every Athlete Should Know
ACL Surgery and Return to Sports: What Every Athlete Should Know

Anterior Cruciate Ligament (ACL) injuries are among the most common knee injuries in athletes, pa...

Read More
ആർട്ടിഫിഷ്യൽ ഇന്റലിജൻസും തോൾ ശസ്ത്രക്രിയയും
ആർട്ടിഫിഷ്യൽ ഇന്റലിജൻസും തോൾ ശസ്ത്രക്രിയയും

നിലമ്പൂരിലെ ഫിലോമിന എന്റെ അടുക്കൽ വരുന്നത് വർഷങ്ങളായി വലത് കൈക്കുള്ള തോൾ വേദനയുമായാണ്. പരിശോധനയിൽ...

Read More
A Surgeon’s Journey Through the Art of Knee Replacement
A Surgeon’s Journey Through the Art of Knee Replacement

Prologue: The First Knee I Ever Replaced I still remember the day like it was yesterday. A quiet...

Read More
ROTATOR CUFF TEARS
ROTATOR CUFF TEARS

A rotator cuff tear is a common cause of shoulder pain and disability among middle ages. Normally...

Read More
തോൾക്കുഴയിലെ വേദന ചികിത്സയും പരിഹാരവും
തോൾക്കുഴയിലെ വേദന ചികിത്സയും പരിഹാരവും

തോൾക്കുഴയിലെ വള്ളികൾ/പേശികൾ കീറിപോകുന്നതു കൊണ്ടാണ് തോൾക്കുഴയിൽ വേദന അനുഭവപ്പെടാനുള്ള പ്രധാന കാരണം...

Read More