തോൾക്കുഴയിലെ വേദന ചികിത്സയും പരിഹാരവും
തോൾക്കുഴയിലെ വള്ളികൾ/പേശികൾ കീറിപോകുന്നതു കൊണ്ടാണ് തോൾക്കുഴയിൽ വേദന അനുഭവപ്പെടാനുള്ള പ്രധാന കാരണം. മധ്യവയസ്ക്കരിലും പ്രായമായവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി നാല് വ്യത്യസ്‌ത വള്ളികളാണ് തോൾക്കുഴയെ ആവരണം ചെയ്യുന്നത്. ഈ പേശികളാണ് തോൾക്കുഴയെ വിവിധ തരത്തിലുള്ള ചലനങ്ങൾക്ക് സഹായിക്കുന്നത്. സാധാരണയായി Supraspinatous വള്ളികൾക്കാണ് (പേശികൾ) പരിക്കുകൾ സംഭവിക്കാറുള്ളത്. എങ്കിലും ചില സാഹചര്യങ്ങളിൽ മറ്റു പേശികൾക്കും പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. തോൾക്കുഴയുടെ അമിതമായ ഉപയോഗമാണ് ഇത്തരത്തിലുള്ള പരിക്കു കൾക്ക് പ്രധാന കാരണം. എന്നിരുന്നാലും لعالم വീഴ്ച്‌ചകളിലോ, അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളിലോ തോൾക്കുഴക്ക് പരിക്ക് സംഭവിക്കാൻ കാരണമായേക്കാം.
പ്രധാന ലക്ഷണങ്ങൾ
- പതിയെ കൂടിവരുന്ന വേദന രാത്രികാലങ്ങളിൽ അസഹ്യമായി മാറുന്നു.
- കൈകളുയർത്തി കൊണ്ടുള്ള ജോലികൾ ചെയ്യാൻ സാധിക്കാതെവരുന്നു.
- ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദന.
- ഇത്തരത്തിലുണ്ടാകുന്ന വേദനകൾ കൈമുട്ട് വരെയോ കഴുത്ത് വരെയോ അനുഭവപ്പെടുന്നതാണ്.
പരിശോധനാ രീതികൾ
ആദ്യ ഘട്ടത്തിൽ നിങ്ങളെ പരിശോധിക്കുന്ന ഡോക്ടർ വിദഗ്ദ്ധമായ (Physical) പരിശോധനക്ക് വിധേയമാക്കുകയും, അനുബന്ധമായി സംഭവിച്ചേക്കാവുന്ന മറ്റു പരിക്കുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്. ഇതിന് സ്കാനിംഗ്, എക്സ്റേ, എം.ആർ.ഐ എന്നിവ ആവശ്യമായി വന്നേക്കാം. പ്രധാന ചികിത്സാ രീതികൾ ചികിത്സയുടെ ആദ്യ ഘട്ടത്തിൽ വേദന സംഹാരികളുടെ ഉപയോഗം, ജീവിത ശൈലികളിൽ വരുത്തേണ്ട ചില മാറ്റം എന്നിവയിലൂടെ വേദന കുറക്കാനുള്ള ശ്രമങ്ങളായിരിക്കും നിർദ്ദേശിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുറച്ചു കാലത്തേക്ക് ഫിസിയോതെറാപ്പി ചികിത്സകളും ആവശ്യമായി ഉൾപ്പടെയുള്ള വന്നേക്കാം. തോൾക്കുഴക്കുള്ളിലേക്ക് നൽകുന്ന പ്രത്യേക ഇൻജെക്ഷൻ നിലവിലുള്ള വേദനക്ക് ശമനം ലഭിക്കുവാൻ സഹായിക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ വേദന സംഹാരികൾ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
താക്കോൽദ്വാര ശസ്ത്രക്രിയ
മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ നിങ്ങളുടെ ഡോക്ടർ താക്കോൽദ്വാര ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചേക്കാം. താക്കോൽദ്വാര ശസ്ത്രക്രിയ എന്നാൽ മൂന്നോ, നാലോ സുഷിരങ്ങളിലൂടെ ആർത്രോസ്കോപിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ഷതമേറ്റ പേശികളെ യഥാർത്ഥ സ്ഥാനത്തേക്ക് പുനക്രമീകരിക്കുന്ന രീതിയാണ്. താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യുന്നത്.
- താക്കോൽദ്വാര ശസ്ത്രക്രിയയുടെ നേട്ടങ്ങൾ
- കുറഞ്ഞ ദിവസത്തെ ആശുപത്രി വാസം
- കുറഞ്ഞ വേദന
- തോൾക്കുഴയുടെ സ്വാഭാവിക ചലനം തിരികെ ലഭിക്കുന്നു.
- ഒന്നിൽ കൂടുതൽ പേശികൾക്ക് ക്ഷതം ഏറ്റാൽ പോലും ഒരു ശസ്ത്രക്രിയയിലൂടെ എല്ലാ പേശികളെയും യഥാസ്ഥാനത്തേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും
- തൈറോയിഡ്, ഡയബെറ്റിസ് എന്നീ അസുഖങ്ങൾ ഉള്ള രോഗികൾക്കും താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യുന്നതാണ് അഭികാമ്യം.
ചികിത്സിക്കാതിരുന്നാൽ എന്ത് സംഭവിക്കും?
ശസ്ത്രക്രിയ ആവശ്യമായി വരുന്ന തരത്തിലുള്ള പരിക്കാണെങ്കിൽ അത് വൈകിപ്പിക്കുന്നതിലൂടെ പരിക്കിന്റെ കാഠിന്യം കൂടാനും തന്മൂലം പേശികൾ പൊട്ടി പോകാനും സാധ്യത കൂടുതലാണ്. ഇരുപത് ശതമാനം ആളുകൾക്കും പരിക്കിന്റെ യാതൊരു വിധ ലക്ഷണങ്ങളും പ്രകടമാവാറില്ല. 80% ആളുകളിൽ വലുതും ചെറുതുമായ വിവിധ പ്രശ്നങ്ങൾ പ്രകടമാകാറുണ്ട്. പേശികൾക്കേൽക്കുന്ന ചെറിയ രീതിയിലുള്ള ക്ഷതങ്ങൾ ശസ്ത്രക്രിയ കൂടാതെ തന്നെ പരിഹരിക്കാൻ സാധിക്കും.
Rotator cuff ചികിത്സിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
90% ആളുകൾക്കും സർജറിയിലൂടെ കൈക്കുഴയുടെ സ്വാഭാവിക ചലനവും, ഭാരം ഉയർത്തുന്നതിനുള്ള കഴിവും തിരികെ ലഭിക്കും. പരിക്ക് പറ്റിയ ഉടനെ താക്കോൽദ്വാര ശസ്ത്രക്രിയ ഉൾപ്പടെയുള്ള ആവശ്യമായ ചികിത്സകൾ ലഭ്യമാക്കുകയാണെങ്കിൽ മികച്ച ഫലം ലഭിക്കും. എന്നാൽ പ്രായാധിക്യമുള്ള രോഗികളിൽ സർജറിക്ക് ശേഷം കൃത്യമായ വ്യായാമ രീതികൾ ചെയ്യാത്തത് ചികിത്സയുടെ ഗുണഫലങ്ങൾ കുറയാൻ കാരണമാകും.